Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Bitten

സ്‌കൂള്‍ ഹോസ്റ്റലില്‍ ആറ് വിദ്യാര്‍ഥിനികള്‍ക്കു പാമ്പുകടിയേറ്റു; മൂ​​​​​ന്നു​​​​​പേ​​​​​ര്‍ മ​​​​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി

ഗ​​​​​ഡ്ച​​​​​രോ​​​​​ളി:​​​​​മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ഗ​​​​​ഡ്ച​​​​​രോ​​​​​ളി​​​​​യി​​​​​ല്‍ റെ​​​​​സി​​​​​ഡ​​​​​ന്‍ഷ്യ​​​​​ല്‍ സ്‌​​​​​കൂ​​​​​ള്‍ ഹോ​​​​​സ്റ്റ​​​​​ലി​​​​​ല്‍ പാ​​​​​മ്പു​​​​​ക​​​​​ടി​​​​​യേ​​​​​റ്റ ആ​​​​​റ് വി​​​​​ദ്യാ​​​​​ര്‍ഥി​​​​​നി​​​​​ക​​​​​ളി​​​​​ല്‍ മൂ​​​​​ന്നു​​​​​ പേ​​​​​ര്‍ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴ​​​​​ട​​​​​ങ്ങി.

ഒ​​​​​രാ​​​​​ളു​​​​​ടെ നി​​​​​ല അ​​​​​തീ​​​​​വ​​​​​ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി തു​​ട​​രു​​ക​​യാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ഗോ​​ത്ര​​വ​​ർ​​ഗ​​മേ​​ഖ​​ല​​യാ​​യ ജ​​​​​പ്ത​​ലെ​​യി​​ൽ സ​​​​​ര്‍ക്കാ​​​​​ര്‍ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന സ്‌​​​​​കൂ​​​​​ളി​​​​​ല്‍ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പു​​​​​ല​​​​​ര്‍ച്ചെ​​​​​യാ​​​​​ണ് അ​​​​​ത്യാ​​​​​ഹി​​​​​തം. എ​​​​​ട്ടും, പ​​​​​ന്ത്ര​​​​​ണ്ടും പ​​​​​തി​​​​​നാ​​​​​ലും വ​​​​​യ​​​​​സ് വീ​​​​​തം പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

പാ​​​​​മ്പു​​​​​ക​​​​​ടി​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് അ​​​​​സ്വ​​​​​സ്ഥ​​​​​ത അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട ആ​​റു​​കു​​ട്ടി​​ക​​ളെ​​യും റൂ​​​​​റ​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും തു​​​​​ട​​​​​ര്‍ന്നു ഗ​​​​​ഡ്ച​​​​​രോ​​​​​ളി ജി​​​​​ല്ലാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​ലും പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ചി​​​​​കി​​​​​ത്സ​​​​​യ്ക്കി​​​​​ടെ മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ള്‍ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴ​​​​​ട​​​​​ങ്ങി.

ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​സ്ഥി​​​​​തി പെ​​​​​ട്ടെ​​​​​ന്നു മോ​​​​​ശ​​​​​മാ​​​​​യി. തു​​ട​​ർ​​ന്ന് കു​​ട്ടി​​യെ വി​​​​​ദ​​​​​ഗ്ധ​​​​​ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി എ​​​​​യ​​​​​ര്‍ ആം​​​​​ബു​​​​​ല​​​​​ന്‍സി​​​​​ല്‍ നാ​​​​​ഗ്പുരി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി.സ്‌​​​​​കൂ​​​​​ള്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ അ​​​​​നാ​​​​​സ്ഥ​​​​​യാ​​​​​ണു ദാ​​​​​രു​​​​​ണ​​​​​സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ള്‍ ആ​​​​​രോ​​​​​പി​​​​​ച്ചു.

Latest News

Corehub Up